എഫ്.എ കപ്പിൽ ആസ്റ്റൺ വില്ല സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പ്രസ്റ്റണെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആസ്റ്റർ വില്ല സെമിഫൈനലിലേക്ക് മുന്നേറിയത്.
മാർക്കസ് റാഷ്‌ഫോർഡ് ഇരട്ട ഗോളുകളുമായി വില്ലയെ മുന്നിൽ നിന്ന് നയിച്ചു. 58-ാം മിനിട്ടിലും 63-ാം മിനിട്ടിലും ആയിരുന്നു റാഷിഫ്‌ഫോർഡിന്റെ ഗോളുകൾ. ആസ്റ്റൺ വില്ലയിലെ റാഷ്‌ഫോർഡിന്റെ ആദ്യ ഗോളുകളാണിത്. ജനുവരിയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലയിലേക്കെത്തിയത്. ജേക്കബ് റാംസിയാണ് ആസ്റ്റൺ വില്ലയുടെ മൂന്നാമത്തെ ഗോൾ നേടി വിജയം ഉറപ്പിച്ചത്.
ഇന്നലെ ക്രിസ്റ്റൽ പാലസും നോട്ടിൻ ഹാം ഫോറസ്റ്റും സെമിഫൈനൽ ഉറപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്