നിങ്ങളുടെ പേര് രോഹിത്ശർമ്മ എന്നല്ലെങ്കിൽ ടീമിൽ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്: മൈക്കൽ വോൺ

APRIL 1, 2025, 7:39 AM

മുംബൈ ഇന്ത്യൻസ് നിരയിൽ രോഹിത് ശർമ്മയുടെ സ്ഥാനത്തെ ചോദ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ മൈക്കൽ വോൺ. അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നെങ്കിൽ അദ്ദേഹം നേരത്തെ ടീമിൽ നിന്ന് പുറത്താകുമായിരുന്നു എന്ന് വോൺ പറഞ്ഞു.

'നിങ്ങളുടെ പേര് രോഹിത് ശർമ്മ എന്ന് അല്ലെങ്കിൽ, ഈ നമ്പറുകൾ നോക്കിയാൽ നിങ്ങൾക്ക് ടീമിൽ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. രോഹിത് ശർമ്മയെപ്പോലുള്ള ഒരു കളിക്കാരന് ഈ സ്‌കോറുകൾ പര്യാപ്തമല്ല,' വോൺ ക്രിക്ക്ബസിൽ പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മുംബൈയുടെ മത്സരത്തിലും രോഹിത് പതറി. വെറും 13 റൺസിന് പുറത്തായി. ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 21 റൺസ് മാത്രമേ രോഹിതിന് നേടാൻ ആയിട്ടുള്ളൂ.

vachakam
vachakam
vachakam

'ഇപ്പോൾ രോഹിത് വെറുമൊരു ബാറ്റ്‌സ്മാൻ മാത്രമായിരിക്കുമ്പോൾ, റൺസ് നോക്കിയിട്ടാണ് രോഹിതിനെ വിലയിരുത്തേണ്ടത്, കാരണം അദ്ദേഹം ക്യാപ്ടനല്ല. അദ്ദേഹത്തിന് റൺസ് ആവശ്യമാണ്,' വോൺ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam