കോടതി വിചാരണ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ് കോച്ച് കാർലോ അൻചലോട്ടിക്ക്; ലാലിഗ പോരാട്ടങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിൽ ആരാധകർ 

APRIL 2, 2025, 7:01 AM

റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അൻചലോട്ടി കോടതി വിചാരണ നേരിടാൻ പോകുന്നതായി റിപ്പോർട്ട്. നികുതി ചട്ടലംഘനം നടത്തിയെന്ന കേസിൽ ആണ് അദ്ദേഹം കോടതി വിചാരണ നേരിടാൻ പോകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അൻചലോട്ടി 2014-2015 കാലഘട്ടത്തിൽ നിർദ്ദിഷ്ടമായ നികുതി അടച്ചില്ല എന്നാണ് സ്പാനിഷ് നികുതി അധികാരികൾ ആരോപിക്കുന്നത്.

അതേസമയം ഈ കേസ് റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ്, ലാലിഗ പോരാട്ടങ്ങളെ ബാധിക്കുമോ എന്നതാണ് ആരാധകരുടെ പ്രധാന ആശങ്ക. എന്നാൽ അൻചലോട്ടി വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

കാർലോ അൻചലോട്ടി 2013-2015 കാലഘട്ടത്തിൽ മാഡ്രിഡ് കോച്ചായിരുന്നപ്പോൾ ഇമേജ് റൈറ്റ് വരുമാനത്തിൽ നിന്ന് €1 മില്യൺ ($1.08 മില്യൺ) നികുതി അടച്ചില്ല എന്നതാണ് ആരോപണം. അൻചലോട്ടിക്കെതിരെ നാല് വർഷവും ഒമ്പത് മാസവും തടവുശിക്ഷയും €3.2 മില്യൺ പിഴയും ആണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

vachakam
vachakam
vachakam

2014, 2015 വർഷങ്ങളിൽ റയൽ മാഡ്രിഡ് ശമ്പളം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും, ഇമേജ് റൈറ്റ് വരുമാനം മറച്ചുവച്ചതാണെന്നുമാണ് പ്രധാന ആരോപണം. ഷെൽ കമ്പനികൾ ഉപയോഗിച്ച് യഥാർത്ഥ വരുമാനം മറച്ചുവച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.

അതേസമയം "ന്യായവ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്" എന്ന്  മാധ്യമങ്ങളോട് പറഞ്ഞ ശേഷം ആണ് അൻചലോട്ടി കോടതിയിലേക്ക് പ്രവേശിച്ചത്. മൂന്ന് ദിവസത്തേക്ക് മാഡ്രിഡ് കോടതിയിൽ വിചാരണ നടക്കും.

അതേസമയം, പ്രോസിക്യൂഷനും അൻചലോട്ടിയും കേസിന് മുമ്പോ, വിചാരണയ്ക്കിടയിലോ ഒരു ധാരണയിലെത്താൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

vachakam
vachakam
vachakam

മുമ്പ് ക്രിസ്റ്റിയാനോ റൊണാൾഡോ, ഡിയേഗോ കോസ്റ്റ തുടങ്ങിയവർ വലിയ പിഴ അടച്ച് കേസുകളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്. അതേസമയം, ഷാബി അലോൺസോ താൻ കുറ്റക്കാരനല്ലെന്ന് തെളിയിച്ച് കോടതി വിട്ടതിന്റെ ഉദാഹരണവും ഉണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam