ക്രെയ്ഗ് ബ്രാത്‌വൈറ്റ് ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞു

APRIL 1, 2025, 7:33 AM

വെസ്റ്റ് ഇൻഡീസിനെ 39 മത്സരങ്ങളിൽ നയിച്ചതിന് ശേഷം ക്രെയ്ഗ് ബ്രാത്‌വൈറ്റ് ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞതായി ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (സിഡബ്ല്യുഐ) തിങ്കളാഴ്ച സ്ഥിരീകരിച്ചു. 27 വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ നേടിയ ആദ്യ ടെസ്റ്റ് വിജയം പോലെ ചരിത്ര നിമിഷങ്ങളിലേക്ക് ടീമിനെ നയിക്കുന്നതിൽ 32കാരൻ നിർണായക പങ്ക് വഹിച്ചിരുന്നു.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ബ്രാത്ത്‌വെയ്റ്റ് നൽകിയ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സിഡബ്ല്യുഐ അദ്ദേഹത്തിന്റെ നേതൃത്വത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ചു.

ഇതുകൂടാതെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഷായ് ഹോപ്പിനെ (31) ഇപ്പോൾ ഏകദിന ക്യാപ്ടനെന്ന സ്ഥാനത്തിന് പുറമേ ടി20 ക്യാപ്ടനായും നിയമിച്ചു. 2023 മുതൽ ടി20 ടീമിനെ നയിച്ചിരുന്ന റോവ്മാൻ പവലിന് പകരക്കാരനായാണ് ഹോപ്പ് എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam