ഐ.പി.എൽ 2025ൽ ടീമിന്റെ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി ബാറ്റിംഗിൽ തിളങ്ങാൻ മലയാളി ക്രിക്കറ്റർ സഞ്ജു സാംസണിനായില്ലെങ്കിലും താരം ഒരു നാഴികക്കല്ലിൽ.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 16 പന്തിൽ ഓരോ ബൗണ്ടറിയും സിക്‌സും നേടി 20 റൺസുമായി മടങ്ങുകയായിരുന്നു.
എന്നാൽ ഇതിനിടെ ഐ.പി.എല്ലിൽ 4500 റൺസ് ക്ലബിൽ സഞ്ജു ഇടംപിടിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ 4500 റൺസ് ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസൺ.
ഐ.പി.എൽ കരിയറിൽ ഇതുവരെ 171 മത്സരങ്ങളിൽ 30.79 ശരാശരിയിലും 139.27 പ്രഹരശേഷിയിലും 4518 റൺസ് നേടിയിട്ടുള്ള ബാറ്ററാണ് സഞ്ജു സാംസൺ. മൂന്ന് സെഞ്ചുറിയും 26 അർധശതകങ്ങളും സഞ്ജുവിന്റെ പേരിനൊപ്പമുണ്ട്. 119 ആണ് ഉയർന്ന സ്‌കോർ. 362 ബൗണ്ടറികൾ നേടിയപ്പോൾ 211 സിക്‌സുകൾ സഞ്ജുവിന്റെ പവർ കാട്ടുന്നു. വിക്കറ്റിന് പിന്നിലും സഞ്ജു സാംസൺ മോശമല്ല, താരത്തിന് ആകെ 82 ക്യാച്ചുകളും 16 സ്റ്റംപിംഗുകളുമുണ്ട്.
ഐ.പി.എൽ 2024ൽ 16 കളികളിൽ 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലും 531 റൺസ് സഞ്ജു അടിച്ചെടുത്തിരുന്നു. ഐ.പി.എൽ കരിയറിൽ സഞ്ജു ഒരു സീസണിൽ നേടിയ ഏറ്റവും ഉയർന്ന ടോട്ടലായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്