ഡൽഹി: എമ്പുരാനെതിരെ എൻഐഎയ്ക്ക് പരാതി. അന്വേഷണ ഏജൻസികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നാണ് പരാതി.
സിനിമ തീവ്രവാദത്തെ പ്രോത്സാഹിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പാലക്കാട് സ്വദേശി ശരത് ഇടത്തിൽ ആണ് പരാതി നൽകിയത്. സിനിമ ദേശ സുരക്ഷയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 27നായിരുന്നു പ്രേക്ഷകർ കാത്തിരുന്ന എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയർന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങൾ ചിത്രത്തിൽ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാർ പ്രതിഷേധവുമായി രംഗത്തെത്തി.
ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയർന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്തു. സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തതോടെ ചിത്രം റീ എഡിറ്റ് ചെയ്യാൻ അണിറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്