ബുധനാഴ്ച നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് ആൽബിയണിനെയ്‌ക്കെതിരെ 3-0 എന്ന വിജയം നേടി ആസ്റ്റൺ വില്ല. ആസ്റ്റൺ വില്ലയ്ക്കായി മാർക്കസ് റാഷ്‌ഫോർഡ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി.
ആദ്യപകുതിയിൽ ഗോളുകളൊന്നും ഇരുടീമിനും നേടാനായില്ല. തുടർന്ന് രണ്ടാം പകുതിയിലെ 51-ാം മിനിറ്റിൽ റാഷ്‌ഫോർഡ് മോർഗൻ റോജേഴ്‌സിന്റെ ലോംഗ് പാസ് സ്വീകരിച്ച് ബാർട്ട് വെർബ്രഗ്ഗനെ മറികടന്നാണ് ഗോൾ നേടിയത്. 78-ാം മിനിറ്റിൽ മാർക്കോ അസെൻസിയോ റോജേഴ്‌സിന്റെ താഴ്ന്നുവന്ന ക്രോസ് ഗോൾപോസ്റ്റിലേക്ക് തൊടുത്ത് ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ വില്ലയ്ക്കായി ഡോണെൽ മാലൻ തന്റെ ആദ്യ ഗോളിലൂടെ വിജയവും ഉറപ്പിച്ചു.
ഈ തോൽവിയോടെ ബ്രൈറ്റന്റെ അഞ്ച് മത്സരങ്ങളിലെ അപരാജിത ലീഗ് റൺ അവസാനിച്ചു. അതേസമയം വില്ല 48 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്