ലെസ്റ്റർ സിറ്റിക്കെതിരെ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി

APRIL 4, 2025, 8:59 AM

ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ 2-0ന് പരാജയപ്പെടുത്തി. ജാക്ക് ഗ്രീലിഷ് തന്റെ 16 മാസത്തെ പ്രീമിയർ ലീഗ് ഗോൾ നേടാനാവാത്തതിന് ഈ മത്സരത്തിലൂടെ വിരാമമിട്ടു.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിനുള്ളിൽ ഗ്രീലിഷ് ഗോൾ നേടി. ആദ്യ പകുതിയിൽ 29-ാം മിനിറ്റിൽ ഒമർ മാർമൗഷും കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിച്ചു.
ജയത്തോടെ സിറ്റി 51 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർത്തി. ലെസ്റ്ററിന്റെ തുടർച്ചയായ

ഏഴാം ലീഗ് തോൽവിയാണിത്. അവസാന ഏഴ് മത്സരങ്ങളിൽ ഗോളൊന്നും നേടാനും അവർക്കായില്ല.

vachakam
vachakam
vachakam

ലെസ്റ്ററിന് ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. പരിക്ക് കാരണം എർലിംഗ് ഹാലാൻഡ് സിറ്റിക്കായി ഇറങ്ങിയിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam