മെഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടണെ 1-0ന് പരാജയപ്പെടുത്തി ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിൽ തന്നെ നിൽക്കുന്നു. 57-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയാണ് കളിയിലെ ഏക ഗോൾ നേടിയത്. താരം തന്റെ രണ്ടര മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഗോൾ നേടുന്നത്.
എവർട്ടണിന്റെ ഒരു ഗോൾ ഓഫ്‌സൈഡ് കാരണം നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. ഈ വിജയത്തോടെ, 26 ലീഗ് മത്സരങ്ങളിൽ തോൽവിയറിയാത്ത ലിവർപൂൾ, രണ്ടാമതുള്ള ആഴ്‌സണലിനെക്കാൾ 12 പോയിന്റ് ലീഡിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
അതേസമയം എവർട്ടണിന്റെ ഒമ്പത് മത്സരങ്ങളിലെ തോൽവിയറിയാത്ത കുതിപ്പ് അവസാനിച്ചു, അവർ പോയിന്റ് പട്ടികയിൽ 15-ാം സ്ഥാനത്താണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്