ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ഹോക്കിയിലെ ഇതിഹാസ താരം വന്ദന കതാരിയ വിരമിക്കല്‍ പ്രഖ്യാപിച്ചു. 15 വര്‍ഷമായി ഇന്ത്യന്‍ മുന്നേറ്റ നിരയിലെ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു വന്ദന ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വനിതാ താരവുമാണ്. 320 തവണ ഇന്ത്യന്‍ കുപ്പായം അണിഞ്ഞ താരം 158 തവണ എതിര്‍വല കുലക്കി. 32-കാരി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു വൈകാരിക കുറിപ്പാണ് അവര്‍ പങ്കുവച്ചിരിക്കുന്നത്. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും വാക്കിലും ചിന്തയിലും ഈ നിമിഷം വെറും ശുന്യതയാണ് അനുഭവപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.
2016,23 എന്നീ വര്‍ഷങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും 2022 നേഷന്‍സ് കപ്പിലും ഇന്ത്യക്കായി സ്വര്‍ണം. 2018 ഏഷ്യന്‍ ഗെയിംസിലും 2013, 2018 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും വെള്ളി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2014, 2022 ഏഷ്യന്‍ ഗെയിംസിലും വെങ്കലം, ടോക്കിയോ ഒളിമ്പിക്‌സില്‍ ചരിത്രപരമായ നാലാം സ്ഥാനം നേടിയതിന് പുറമേ, അവര്‍ക്ക് അര്‍ജുന അവാര്‍ഡും (2021) പത്മശ്രീയും (2022) ലഭിച്ചു, 2014 ല്‍ ഹോക്കി ഇന്ത്യ പ്ലെയര്‍ ഓഫ് ദി ഇയര്‍, ഫോര്‍വേഡ് ഓഫ് ദി ഇയര്‍ (2021, 2022) എന്നിവയായി തിരഞ്ഞെടുക്കപ്പെട്ടു.
2013 ല്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ജൂനിയര്‍ വേള്‍ഡ് കപ്പില്‍ മെഡല്‍(വെങ്കലം) നേടിയപ്പോള്‍ വന്ദനയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. അവിടുന്നാണ് ഇതിഹാസത്തിലേക്കുള്ള യാത്ര വന്ദന ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്