സാമ്പത്തിക തട്ടിപ്പ് കേസ്: പരാതിക്കാരനെതിരെ വീണ്ടും ഷാൻ റഹ്മാൻ രം​ഗത്ത്

APRIL 2, 2025, 7:17 AM

കൊച്ചി: സംഗീതനിശയുടെ മറവിൽ 38 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ വീണ്ടും പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ.

 നിജുരാജ് സംഗീതനിശയിൽ പങ്കാളിയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും നിജുവിന്റെ ചിലവടക്കം 51 ലക്ഷം രൂപയുടെ ബില്ല് നൽകിയശേഷം പണം അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു. 

 തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷാൻ റഹ്മാൻ ആരോപിച്ചു. ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ നൽകി. ഒടുവിൽ തങ്ങൾ എഗ്രിമെന്റ് തയ്യാറാക്കിയപ്പോൾ തുടക്കത്തിൽ അഞ്ച് ലക്ഷം തന്നു. പരിപാടിയുടെ പാർട്ണറെ അടക്കം മാറ്റിയത് അവസാന നിമിഷമാണ് തങ്ങൾ അറിഞ്ഞതെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി. 

vachakam
vachakam
vachakam

 'ഡ്രോൺ പറക്കാനുള്ള അനുമതി ഇല്ലെന്ന് ഞങ്ങളിൽ നിന്നും മറച്ചുവച്ചു.  കൊച്ചിയിലെ കോളജിൽ നടന്ന സംഗീത നിശയുടെ ചിലവുകൾ പലതവണ ആവശ്യപ്പെട്ടിട്ടും നിജു തന്നില്ല. എഗ്രിമെന്റ് നൽകാനും ശ്രമിച്ചില്ല'-ഷാൻ റഹ്മാൻ പറ‍ഞ്ഞു.               

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam