തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്തെ ക്ലാസിനെതിരെ ബാലാവകാശ കമ്മീഷൻ. സർക്കാർ - എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ അവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന് കർശന നിർദേശം നൽകി.
നിയമ ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്.
പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.
കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിൽ 7.30 - 10 30 വരെ ക്ലാസ് നടത്താം. ട്യൂഷൻ സെൻ്ററുകളിലും ക്ലാസുകൾ 7.30 മുതൽ 10.30 വരെ മാത്രമേ നടത്താവൂ.
ഇക്കാര്യത്തിലും എതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്