കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ (21) ആണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആണ് ദാരുണമായ അപകടം ഉണ്ടായത്. ഷാദിലിന്റെ ബൈക്കിനെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്