വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി സുപ്രീം കോടതിയെ സമീപിച്ചു

APRIL 4, 2025, 6:35 AM

ന്യൂഡെല്‍ഹി: വഖഫ് (ഭേദഗതി) ബില്ലിന്റെ സാധുത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ജാവേദ് പരമോന്നത കോടതിയിലെത്തിയത്.

ബില്ലിനെതിരായ തന്റെ ഹര്‍ജിയില്‍, വഖഫ് സ്വത്തുക്കള്‍ക്കും അവയുടെ മാനേജ്‌മെന്റിനും ബില്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും ഇത് മുസ്ലീം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് എംപി വാദിക്കുന്നു.

'മറ്റ് മതസ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ' ബില്‍ മുസ്ലീം സമൂഹത്തിനെതിരെ വിവേചനം കാണിക്കുന്നുവെന്ന് അഭിഭാഷകന്‍ അനസ് തന്‍വീര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

vachakam
vachakam
vachakam

ബുധനാഴ്ച ലോക്‌സഭയും വ്യാഴാഴ്ച രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാവും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam