മധുര: രാജ്യത്ത് പൊതു സെന്‍സസും ജാതിസെന്‍സസും ഉടന്‍ നടത്തണമെന്ന് സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണയം നീതിപൂര്‍വമാണെന്ന് ഉറപ്പാക്കുക, ഒറ്റത്തിരഞ്ഞെടുപ്പു പദ്ധതി ഉപേക്ഷിക്കുക, തിരഞ്ഞെടുപ്പുകമ്മിഷന്റെ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.
സെന്‍സസ് നീണ്ടുപോകുന്നതില്‍ പാര്‍ട്ടികോണ്‍ഗ്രസ് ആശങ്കപ്രകടിപ്പിച്ചു. എത്രയുംപെട്ടെന്ന് സെന്‍സസ് നടത്തണമെന്ന് പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതോടൊപ്പം ജാതിസെന്‍സസുകൂടി നടത്തണം. ജാതിസര്‍വേ നടത്താന്‍ കേരളത്തിലെ സര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെടുമോ എന്ന് ചോദിച്ചപ്പോള്‍ സെന്‍സസ് നടത്തേണ്ടത് കേന്ദ്രമാണെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ മറുപടി. എന്നാല്‍ കേരളത്തിന് വേണമെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ജാതിസര്‍വേ നടത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ജാതിസര്‍വേ നടത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിനെച്ചൊല്ലി കോടതിയലക്ഷ്യക്കേസ് വന്നു. എന്നാല്‍, വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സമവായത്തിലെത്തിയിട്ടുമതി തീരുമാനമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്