ന്യൂഡെല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നല്‍കുന്ന പതിവ് ചായ സല്‍ക്കാരം ബഹിഷ്‌കരിക്കാന്‍ എല്ലാ പ്രതിപക്ഷ നേതാക്കളും തീരുമാനിച്ചതായി കോണ്‍ഗ്രസ് ലോക്സഭാ എംപി മാണിക്കം ടാഗോര്‍ പറഞ്ഞു. സഭാ നടത്തിപ്പ് നിക്ഷ്പക്ഷമല്ലെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചത് പ്രമാണിച്ചാണ് സ്പീക്കര്‍ ചായ സല്‍ക്കാരം ഒരുക്കുന്നത്.
'ലോക്‌സഭയിലെ എല്ലാ പ്രതിപക്ഷ നേതാക്കളും ബഹുമാനപ്പെട്ട സ്പീക്കറുടെ ചായ വിരുന്ന് ബഹിഷ്‌കരിച്ചു. സമ്മേളനത്തില്‍ നിഷ്പക്ഷത തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു,' മാണിക്കം ടാഗോര്‍ എക്സില്‍ എഴുതി.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ 27 ശതമാനം പകരത്തിന് പകരം താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്, ശിവസേന (യുബിടി), ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ എംപിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റ് വളപ്പിലെ മകര്‍ ദ്വാറിന് സമീപം പ്രതിഷേധ പ്രകടനം നടത്തി.
2025 ജനുവരി 31 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ഔദ്യോഗികമായി അവസാനിച്ചു. ഇരുസഭകളും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ഉപരിസഭയുടെ 267-ാമത് സമ്മേളനത്തില്‍ നടത്തിയ സമാപന പ്രസംഗത്തില്‍, സഭയിലെ അംഗങ്ങളുടെ 'സജീവ പങ്കാളിത്തത്തിനും വിലപ്പെട്ട സംഭാവനയ്ക്കും' നന്ദി അറിയിച്ചു. സമ്മേളനത്തിനിടെ സഭ 159 മണിക്കൂര്‍ പ്രവര്‍ത്തിച്ചുവെന്നും ഇത് സഭയുടെ ഉല്‍പാദനക്ഷമത 119 ശതമാനത്തിലെത്തിച്ചുവെന്നും ധന്‍കര്‍ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 3 വ്യാഴാഴ്ച സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിറ്റിംഗ് നടന്നതായി ധന്‍കര്‍ പറഞ്ഞു. ഏപ്രില്‍ 3 ന് രാവിലെ 11 മണിക്ക് ആരംഭിച്ച് ഏപ്രില്‍ 4 ന് പുലര്‍ച്ചെ 4:02 വരെ ഇത് നീണ്ടുനിന്നു. 49 സ്വകാര്യ ബില്ലുകളും ഉപരിസഭയില്‍ അവതരിപ്പിച്ചു. ഇത് പുതിയ റെക്കോഡാണ്.
ജനുവരി 31 ന് സമ്മേളനം ആരംഭിച്ചതുമുതല്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ 26 സിറ്റിംഗുകള്‍ നടന്നതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. '18-ാം ലോക്സഭയുടെ നാലാമത്തെ സെഷന്റെ അവസാനത്തിലാണ് നമ്മള്‍. ഈ സെഷന്‍ 2025 ജനുവരി 31 ന് ആരംഭിച്ചു. ഈ സെഷനില്‍ 26 സിറ്റിംഗുകള്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തനക്ഷമത ഏകദേശം 118 ശതമാനമായിരുന്നു,' ബിര്‍ള ലേക്‌സഭയെ അഊഭിസംബോധന ചെയ്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്