മുംബൈ: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ വന്‍ ലഹരിവേട്ട. പടിഞ്ഞാറന്‍ നാവിക കമാന്‍ഡ്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംശയാസ്പദമായ കപ്പലുകള്‍ തടഞ്ഞുനിര്‍ത്തി 2500 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. 2386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്.
ഫ്രണ്ട്ലൈന്‍ ഫ്രിഗേറ്റായ ഐഎന്‍എസ് തര്‍ക്കാഷിന്, നാവികസേനയുടെ പി8ഐ വിമാനത്തില്‍ നിന്ന് കപ്പലുകളുടെ സംശയാസ്പദമായ നീക്കത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചു. കപ്പലുകള്‍ നിരോധിത മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും കടത്തുന്നതായി സംശയിക്കപ്പെട്ടു.
സ്‌പെഷ്യലിസ്റ്റ് ബോര്‍ഡിംഗ് സംഘവും മറൈന്‍ കമാന്‍ഡോകളും സംശയാസ്പദമായ കപ്പലില്‍ കയറി സമഗ്രമായ തിരച്ചില്‍ നടത്തി സീല്‍ ചെയ്ത പാക്കറ്റുകള്‍ കണ്ടെത്തി. കപ്പലിന്റെ കാര്‍ഗോ ഹോള്‍ഡിലും കമ്പാര്‍ട്ടുമെന്റുകളിലുമായി സൂക്ഷിച്ചിരുന്ന 2,500 കിലോയിലധികം മയക്കുമരുന്ന് വസ്തുക്കള്‍ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്