ന്യൂഡെല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഒറ്റക്കെട്ടായി എതിര്‍ക്കും. ഡെല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുക്കാനും ചര്‍ച്ചക്കവസാനം എതിര്‍ത്ത് വോട്ട് ചെയ്യാനുമാണ് തീരുമാനം.
ബില്ലിന് പിന്നിലെ സര്‍ക്കാര്‍ അജണ്ട ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്നും അത് പരാജയപ്പെടുത്താന്‍ പാര്‍ലമെന്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബുധന്‍ മുതല്‍ വെള്ളി വരെ മൂന്ന് ദിവസം സഭയില്‍ ഹാജരാകണമെന്ന് എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. കെസിബിസിയും സിബിസിഐയും ഉന്നയിച്ച വഖഫ് ഭേഗദതി ബില്ലിനെ പിന്തുണയ്ക്കണമെന്ന ആവശ്യത്തിന് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വഴങ്ങിയേക്കില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വഖഫ് ബില്‍ ലോക്സഭയില്‍ ചര്‍ച്ചയ്ക്കും പാസാക്കലിനും അവതരിപ്പിക്കുന്നതിന് മുന്നോടിയായി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്. വഖഫ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും അതിനെതിരെ വോട്ട് ചെയ്യുമെന്നും ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
സഭയിലെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ബില്ലിനെ 'പല്ലും നഖവും' ഉപയോഗിച്ച് എതിര്‍ക്കുമെന്ന് സിപിഐ (എം) നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലെത്തിയ കോ രാധാകൃഷ്ണന്‍ അടക്കം ലോക്‌സഭാ എംപിമാരും ഡെല്‍ഹിയിലേക്ക് മടങ്ങിയിട്ടുണ്ട്.
ബിജെപിയും തങ്ങളുടെ എല്ലാ എംപിമാരും ഈയാഴ്ച സഭയില്‍ സന്നിഹിതരായിരിക്കണമെന്ന് വിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്