ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാര്‍ത്ത തള്ളി അടുത്ത വൃത്തങ്ങള്‍. നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചതോടെയാണ് ഇത്. നേരത്തെ അദ്ദേഹത്തിന്റെ മരണ വര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വന്നുവെങ്കിലും കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് അടുത്ത വൃത്തങ്ങള്‍ രംഗത്ത് വന്നത്.
നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒന്നും തന്നെ യാതൊരു സത്യവുമില്ലെന്നാണ് നിത്യാനന്ദയുടെ ടീം അറിയിച്ചിരിക്കുന്നത്. നിത്യാനന്ദ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോഴും സജീവമാണ്.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ വിവിധ കാരണങ്ങളാല്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ ആരെങ്കിലും ഏപ്രില്‍ ഫൂള്‍ എന്ന അര്‍ത്ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ഉന്നയിക്കുന്ന ചോദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്