തിരുവനന്തപുരം: നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് സാംസ്കാരിക വകുപ്പ്.
2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ രഞ്ജിത്ത് സ്ഥാനം രാജിവെച്ചിരുന്നു. രഞ്ജിത്തിന് പകരം പ്രേംകുമാർ ചുമതല ഏറ്റെടുത്തതോടെ നിലവിൽ വൈസ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾക്കും ഇത് ബാധകമാണ്. ജനുവരി മാസത്തിൽ കാലാവധി പൂർത്തിയായ ഭരണസമിതിയാണ് നിലവിൽ അക്കാദമിയെ നിയന്ത്രിക്കുന്നത്.
കാലാവധി തീരുന്നതിനു മുൻപ് പ്രത്യേക ഉത്തരവിറക്കി അതതു സർക്കാരുകളുടെ ഭരണകാലത്തേക്ക് നിലവിലെ ഭരണസമിതിയെ നിലനിർത്തുന്നതാണ് കീഴ്വഴക്കം. എന്നാൽ ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചന.പുതിയ ചെയർമാനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സാംസ്കാരിക ആരംഭിച്ചുകഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്