ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷാ സൈനികരും ഭീകകരും തമ്മില്‍ വീണ്ടും വെടിവെയ്പ്പ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ കത്വയില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വയിലെ മലമുകളില്‍ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു.
കത്വ ജില്ലയിലെ രാംകോട്ട് പ്രദേശത്താണ് സുരക്ഷാ സേന ഭീകരരുമായി തിങ്കളാഴ്ച രാത്രി മുതല്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്.
മാര്‍ച്ച് 23 ന് കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലെ സന്യാല്‍ ഗ്രാമത്തിന് സമീപമാണ് ആദ്യ വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഭീകരര്‍ ഇവിടെ നിന്ന് രക്ഷപെട്ടു.
മാര്‍ച്ച് 27 ന് കത്വയിലെ ജുതാനയിലാണ് രണ്ടാമത്തെ വെടിവയ്പ്പ് നടന്നത്. അതില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ-ഇ-മുഹമ്മദ് സംഘടനയില്‍ നിന്നുള്ളവരാണെന്ന് കരുതുന്ന രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്