വിവേക് ഒബ്റോയുമായി ബന്ധപ്പെട്ട കമ്പനിയിൽ ഇഡി റെയ്ഡ്,​ 19 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

MARCH 30, 2025, 9:53 AM

ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ ഇഡി റെയ്ഡ് നടന്നതായി റിപ്പോർട്ട്. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലേപ്പേഴ്സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ആണ് ഇഡി കണ്ടുകെട്ടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവനനിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് നിലവിൽ അന്വേഷിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം 2023ൽ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് കൂടി പങ്കാളിയായ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസ് കെെകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹെെക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. അതുപോലെ തന്നെ കാറത്തിന് കീഴിലുള്ള വിവിധ ഭവനപദ്ധതികളെ വിവേക് ഒബ്റോയ് പ്രൊമോട്ട് ചെയ്തിരുന്നു. 

എന്നാൽ ചുരുങ്ങിയ ചെലവിൽ ഭവനനിർമാണം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ 11,500 പേർക്ക് വാഗ്ദാനം ചെയ്ത ഭവനങ്ങൾ നൽകിയിരുന്നില്ല. പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ കമ്പനി വ്യാജരേഖകൾ ചമച്ചുവെന്നും കൃഷിഭൂമി കാർഷികേതര ഭൂമിയായി കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും ആണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam