റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ 25 ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് രേണുക എന്ന ബാനു കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട വനിത. തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ നടന്ന തുടര്‍ച്ചയായ വെടിവെപ്പിലാണ് രേണുക കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഢ്-കര്‍ണാടക സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളായ ദന്തേവാഡ, ബിജാപൂര്‍ ജില്ലകളിലെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരുന്ന ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) കീഴിലുള്ള സുരക്ഷാ സേനയുടെ സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
ജില്ലാ പരിധിയിലുള്ള ഗീദം പോലീസ് സ്റ്റേഷന്‍, കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഭൈരംഗഡ് പോലീസ് സ്റ്റേഷന്‍, തെലങ്കാനയിലെ നെല്‍ഗോഡ, അകേലി, ബെല്‍നാര്‍ എന്നീ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണയും ഡിആര്‍ജിക്കുണ്ടായിരുന്നു.
നക്സല്‍ മീഡിയ ടീമിന്റെ ചുമതല വഹിച്ചിരുന്ന ബാനു തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയാണ്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഒരു ഇന്‍സാസ് റൈഫിളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. 2025-ല്‍ ഇതുവരെ ബസ്തര്‍ മേഖലയിലെ വിവിധ ഏറ്റുമുട്ടലുകളിലായി 119 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്