നേഹയുടേത് പ്രൊഫഷണലിസം ഇല്ലായ്മ, സംഘാടകര്‍ക്ക് 4 കോടി നഷ്ടം: ഗായിക നേഹ കക്കർ വിവാദത്തില്‍ 

MARCH 29, 2025, 11:16 AM

മുംബൈ: മെൽബണിൽ നടന്ന സംഗീത പരിപാടിയില്‍ ഗായിക നേഹ കക്കർ വൈകിയെത്തിയത് വലിയ വാർത്തയായിരുന്നു. മാർഗരറ്റ് കോർട്ട് അരീനയിൽ തന്‍റെ പരിപാടിക്കായി  മൂന്ന് മണിക്കൂർ വൈകി എത്തിയതിനെത്തുടർന്ന് ജനക്കൂട്ടം വലിയ രീതിയിൽ അവര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു, അന്ന് വേദിയില്‍ കരഞ്ഞ നേഹയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

എന്നാൽ ഷോയുടെ സംഘാടകരുടെ കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് നേഹ  കുറ്റപ്പെടുത്തിയത്. ഷോ സംഘാടകരായ ബീറ്റ്സ് പ്രൊഡക്ഷന്‍ തന്‍റെ പ്രതിഫലം പോലും തരാതെ പറ്റിച്ചെന്നും. തന്നെ താമസിച്ച ഹോട്ടലില്‍ നിന്നും ഇറക്കി വിട്ടെന്നും ഗായിക ആരോപിച്ചിരുന്നു.

എന്നാൽ പരിപാടിയുടെ സംഘടകരായ ബീറ്റ്സ് പ്രൊഡക്ഷൻ നേഹയുടെ വാദങ്ങൾ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. നേഹയുടെ പ്രൊഫഷണലിസം ഇല്ലായ്മയാല്‍ ഇനി മുതല്‍ മാർഗരറ്റ് കോർട്ട് അരീനയിൽ ഷോ സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് വിലക്ക് ലഭിച്ചെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. രേഖകള്‍ അടക്കം ആണ് അവർ സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിട്ടത്.

vachakam
vachakam
vachakam

അതുപോലെ തന്നെ മെൽബൺ ഷോയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം   ബീറ്റ്സ് പ്രൊഡക്ഷൻ തനിക്കും ടീമിനും കാറുകൾ, ഭക്ഷണം, താമസം എന്നിവ നൽകിയില്ലെന്ന് നേഹ കക്കർ ആരോപിച്ചിരുന്നു. എന്നാല്‍ നേഹയ്ക്കും സംഘത്തിനും നല്‍കിയ തുകകളുടെ ബില്ലുകള്‍ പ്രസിദ്ധീകരിച്ചാണ് സംഘടകര്‍ ഇതിന് മറുപടി നല്‍കിയത്. നേഹ ഷോയ്ക്ക് ശേഷം കാറില്‍ കയറുന്ന വീഡിയോകളും ഇവര്‍ പുറത്തുവിട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam