ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ പ്രതിയായ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തപ്പോൾ താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാകേഷ് ഖേദേക്കർ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം മൊഴിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രാകേഷിനെ പ്രവേശിപ്പിച്ചു. കർണാടക പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുക്കാൻ മുംബൈയിലെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യനില മെച്ചപ്പെട്ടാൽ രാകേഷിനെ ബെംഗളുരുവിലേക്ക് കൊണ്ട് വരും.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് രാകേഷിന്റെ ഭാര്യ ഗൗരി അനിലിനെ (32) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിൽ കൊണ്ടുവെച്ചിരുന്ന വലിയ സ്യൂട്ട്‍കെയിസിനുള്ളിലായിരുന്നു മൃതദേഹം. തലേദിവസം രാത്രി ഗൗരിയെ കൊന്നശേഷം രാവിലെ വരെ താൻ മൃതദേഹത്തിനടുത്തിരുന്ന് അവളോട് സംസാരിച്ചുവെന്നാണ് രാകേഷിന്റെ മൊഴി. രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭാര്യയുമായി തർക്കമുണ്ടായെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്