കട്ടക്: ഒഡീഷയിലെ കട്ടക്കില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എക്‌സ്പ്രസ് ബെംഗളൂരുവില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലെ കാമാഖ്യ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. കട്ടക്കിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്.
എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്‌സ്പ്രസിന്റെ പതിനൊന്ന് കോച്ചുകളാണ് രാവിലെ 11.54 ന് മംഗുളിക്ക് സമീപം നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര പറഞ്ഞു.
മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.
യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ദുരിതാശ്വാസ ട്രെയിന്‍ റെയില്‍വേ ക്രമീകരിച്ചിട്ടുണ്ട്.
ധൗലി എക്‌സ്പ്രസ്, നീലാച്ചല്‍ എക്‌സ്പ്രസ്, പുരുലിയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടെന്ന് റെയില്‍വേ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്