കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ പടക്ക ശേഖരം പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ധോലാഹട്ട് പ്രദേശത്തെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. വീട്ടില്‍ ശേഖരിച്ചിരുന്ന പടക്കത്തിന് തീപിടിച്ച് വന്‍ സ്‌ഫോടനമുണ്ടായി.
ധോലാഹട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട് പടക്ക നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് വലിയ സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ അഗ്‌നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
വര്‍ഷങ്ങളായി ഈ കുടുംബം പടക്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആകെ 11 അംഗങ്ങള്‍ വീട്ടില്‍ താമസിക്കുന്നു. ഇതില്‍ 4 പേരെ ഇപ്പോഴും കാണാനില്ല. പ്രാഥമിക അന്വേഷണത്തില്‍ സിലിണ്ടര്‍ സ്‌ഫോടനമാണ് തീപിടുത്തത്തിന് കാരണമായത്.
കഴിഞ്ഞ മാസം നാദിയ ജില്ലയിലെ ഒരു പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്