സ്പൈഡര്‍മാന്‍ നാലാം ഭാ​ഗത്തിന്റെ പേരും റിലീസ് തീയതിയും പുറത്ത്

APRIL 2, 2025, 1:03 AM

സ്പൈഡര്‍മാന്‍ നാലാം ഭാ​ഗത്തിന്റെ  പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. "സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ" എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്‍റെ പേര്.

ടോം ഹോളണ്ട് സ്പൈഡര്‍മാനായി എത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ്  ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ പറഞ്ഞത്. മുമ്പ് ഷാങ്-ചി: ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് എന്ന സിനിമ സംവിധാനം ചെയ്തത് ക്രെട്ടൺ ആയിരുന്നു. അടുത്ത വർഷം ജൂലൈ 31 നായിരിക്കും ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുക.

ലാസ് വെഗാസിൽ ഇപ്പോൾ നടക്കുന്ന സിനിമാ തിയേറ്റർ ഉടമകൾക്കായുള്ള വാർഷിക കൺവെൻഷനായ സിനിമാകോണില്‍ ടോം ഹോളണ്ട് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപന വേളയില്‍ ഇദ്ദേഹം വീഡിയോ സന്ദേശം നല്‍കി. 

vachakam
vachakam
vachakam

"എനിക്ക് നിങ്ങളോടൊപ്പം ഉണ്ടാകാൻ കഴിയാത്തതിൽ എനിക്ക് വളരെ ഖേദമുണ്ട്. ഞാൻ  ഒരു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്, നോ വേ ഹോം' എന്ന സിനിമയുടെ അവസാനം ഞങ്ങൾ നിങ്ങൾക്ക് ഒരു വലിയ ക്ലിപ്പ് ഹാംഗർ നൽകിയിട്ടുണ്ടെന്ന് എനിക്കറിയാം, അതിനാൽ 'സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ' ഒരു പുതിയ തുടക്കമാണ്.  എനിക്ക് ഇപ്പോള്‍ പറയാൻ കഴിയുന്നത് അത്രയേയുള്ളൂ." എന്നാണ് ടോം ഹോളണ്ട്   പറഞ്ഞത്. 

മാറ്റ് ഡാമൺ, സെൻഡായ, ആനി ഹാത്തവേ എന്നിവർക്കൊപ്പം ക്രിസ്റ്റഫർ നോളന്റെ ദി ഒഡീസിയിലാണ് ഇപ്പോള്‍ ടോം ഹോളണ്ട് അഭിനയിക്കുന്നത്. ഇതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ സ്പൈഡര്‍മാന്‍റെ പുതിയ ചിത്രത്തില്‍ എത്തും. 

അടുത്തവര്‍ഷം ജൂലൈ 31നായിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് വിവരം. നേരത്തെ 2025ല്‍ നിശ്ചയിച്ചിരുന്ന ചിത്രം നീണ്ടുപോവുകയായിരുന്നു. സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡർമാൻ ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റർ പാർക്കറായി അഭിനയിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam