എമ്പുരാന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ വീണ്ടും നായകനായി എത്തുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നിങ്ങനെ സൂപ്പർ ഹിറ്റുകളായ മോഹൻലാൽ- പൃഥ്വിരാജ് ചിത്രങ്ങൾക്ക് പിന്നാലെ ആണ് പുതിയ ചിത്രം എത്തുന്നത് എന്നത് ആരാധകരെ ഏറെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന നാലാമത്തെ ചിത്രത്തിൽ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഫൺ ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം മദ്ധ്യത്തോടെ ആരംഭിക്കാനാണ് തീരുമാനം. ജക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്