കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടിയതായി റിപ്പോർട്ട്. പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനം വളപട്ടണം പൊലീസാണ് അടച്ചുപൂട്ടിയത്. സ്ഥാപനം നടത്തിപ്പുകാരായ വി കെ പ്രേമന്‍ (56), സി വി രേഖ (43) എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ആണ് സ്ഥാപനം അടച്ചു പൂട്ടിയത്.
ചൊവ്വാഴ്ചയാണ് സ്വകാര്യ ജനസേവന കേന്ദ്രമായ തംബുരു കമ്യൂണിക്കേഷനിൽ നിന്ന് പൊലീസ് വ്യാജപതിപ്പ് പിടിച്ചെടുത്തത്. റിലീസ് ദിനത്തിൽ തന്നെ ഇവർക്ക് സിനിമയുടെ വ്യാജപതിപ്പ് ലഭിച്ചിരുന്നതായും ടോറന്റ് ആപ്പ് ഉപയോഗിച്ചാണ് ഇവർ വ്യാജപതിപ്പ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്