കളിച്ചപ്പോൾ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങി; തിരുവനന്തപുരത്ത് 6 വയസുകാരന് ദാരുണാന്ത്യം 

APRIL 3, 2025, 9:33 AM

തിരുവനന്തപുരം: അരുവിക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 6 വയസുകാരൻ മരിച്ചതായി റിപ്പോർട്ട്. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. കുട്ടി വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

അതേസമയം കുട്ടിയെ ഉടൻ തന്നെ അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മുമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam