തിരുവനന്തപുരം: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലുള്ളവരാണ് മറ്റ് രണ്ട് പ്രതികൾ.
എന്നാൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് പരാതിക്കാരൻ വിഷ്ണു സുനിൽ പന്തളം പറയുന്നു.
ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിയമത്തിൻ്റെ ലംഘനമാണ്. എന്നാൽ ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയുമാണ് ആദ്യം പ്രതിയാക്കേണ്ടത്. അവരുടെ പേരു പോലും എഫ്ഐആറിൽ ഇല്ല .
കടയ്ക്കൽ സിഐയ്ക്ക് താൻ നൽകിയ പരാതിയിൽ മൊഴിയെടുത്ത് കേസെടുക്കണം. ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നൽകിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്