മെട്രോപൊളിറ്റാനോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0ന് തോൽപ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെൽറേ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. അഗ്രഗേറ്റ് അടിസ്ഥാനത്തിൽ 5-4ന് ജയിച്ചാണ് ബാഴ്‌സലോണ ഫൈനൽ ഉറപ്പിച്ചത്.
ഫെറാൻ ടോറസാണ് നിർണായകമായ ഗോൾ നേടിയത്.
ആദ്യ പാദത്തിൽ 4-4 എന്ന സമനിലയ്ക്ക് ശേഷം, രണ്ടാം പാദത്തിൽ ബാഴ്‌സലോണ നിയന്ത്രണം ഏറ്റെടുത്തു. ലാമിൻ യമാൽ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ടോറസിന്റെ ഗോൾ.
ഇനി എൽ ക്ലാസിക്കോ ഫൈനലിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും. ഇന്നലെ റയൽ സോസിഡാഡിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്