മുംബൈ ഇന്ത്യൻസിലെ പുതിയ റോളിനെ കുറിച്ച് പ്രതികരണവുമായി രോഹിത് ശർമ്മ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ രോഹിത് ശർമ്മ, ഈ സീസണിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറി നിന്ന് ആണ് കളിക്കുന്നത്. രണ്ട് വർഷം മുമ്പ് ഹാർദിക് പാണ്ഡ്യയെ മുംബൈയുടെ ക്യാപ്റ്റനാക്കിയതോടെ ആണ് രോഹിത് ലീഡർഷിപ്പ് റോളുകളിൽ നിന്നു ഒഴിഞ്ഞത്. ടീമിന്റെ വൈസ്-ക്യാപ്റ്റൻ പദവിയും സൂര്യകുമാർ യാദവിനാണ് ലഭിച്ചത്.
അതേസമയം "കാര്യങ്ങൾ മാറി, ഞാൻ ക്യാപ്റ്റൻ ആയിരുന്നു, ഇപ്പോൾ അതല്ല" എന്നാണ് രോഹിത് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. എന്നാൽ തന്റെ ലക്ഷ്യം എപ്പോഴും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മുംബൈ ഇന്ത്യൻസ് ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിച്ചത്. എന്നാൽ, ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയും. ഞാൻ ആദ്യമായി കളിക്കുമ്പോൾ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്തിരുന്നു, ഇപ്പോൾ ഓപ്പൺ ചെയ്യുന്നു. ഞാൻ ക്യാപ്റ്റൻ ആയിരുന്നു, ഇപ്പോൾ അതല്ല. ചില പഴയ സഹതാരങ്ങൾ ഇപ്പോൾ കോച്ചിംഗ് റോളിലാണ്. എന്നാൽ, ഞാൻ ടീമിനായി ചെയ്യേണ്ടത് ഒരിക്കലും മാറിയിട്ടില്ല – ജയങ്ങൾ നേടുകയും, ട്രോഫികൾ നേടി തിരിച്ചുവരികയും ചെയ്യും" എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പുതിയ കളിക്കാരെ കുറിച്ചും അദ്ദേഹം വ്യക്തമായ അഭിപ്രായം പങ്കുവച്ചു.
ട്രെന്റ് ബോൾട്ട് – മുമ്പ് മുംബൈയിൽ കളിച്ച അനുഭവസമ്പത്തുള്ള താരമാണ്.
മിച്ചൽ സാന്റ്നർ – അനുഭവ സമ്പന്നനായ ന്യൂസിലാൻഡ് ക്യാപ്റ്റൻ.
വിൽ ജാക്സ്, റീസ് ടോപ്ലി, റയാൻ റിക്കെൽട്ടൺ – പുതിയ തലമുറയെ പ്രതിനിധീകരിക്കുന്ന മികച്ച താരങ്ങൾ.
എന്നിങ്ങനെ ആണ് അദ്ദേഹം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്