'വിവാഹം കഴിച്ച നാൾ മുതൽ ദുഃഖവും ദുരിതവും സഹിക്കുകയാണ്'; വിവാഹമോചനത്തിന് അപേക്ഷ നൽകി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഭർത്താവ്

APRIL 3, 2025, 3:12 AM

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിനായി അപേക്ഷ നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ വിവാഹമോചനം തേടാൻ ഒരുങ്ങുകയാണെന്ന് ജതിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഈ നീക്കം.

'വിവാഹം കഴിച്ച നാൾ മുതൽ ദുഃഖവും ദുരിതവും സഹിക്കുകയാണ്. ഇന്ന് വിവാഹമോചനത്തിനായി അപേക്ഷിക്കാനുള്ള തീരുമാനം ഞാൻ എടുത്തു' എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ജതിൻ പറഞ്ഞത്. കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തി. 

അതേസമയം കേസിൽ ജതിൻ ഹുക്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി അപമാനിക്കുന്നതായി ആരോപിച്ച് ജതിൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam