മധുര: സിപിഎമ്മില്‍ അടുത്ത ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചര്‍ച്ച ഊര്‍ജിതം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങളില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കാനാണ് സാധ്യത. അശോക് ധാവ്ളെ, എം.എ. ബേബി എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാനചര്‍ച്ച.
ബേബിയോടാണ് പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടിന് താത്പര്യമെന്നാണ് സൂചന. കേരള ഘടകം ഇതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ലെങ്കിലും അശോക് ധാവ്ളെയെ എതിര്‍ക്കുന്നതില്‍ ഒറ്റക്കെട്ടാണ്. എന്നാല്‍, ബംഗാള്‍ ഘടകം കിസാന്‍സഭ ദേശീയ പ്രസിഡന്റായ അശോക് ധാവ്ളെക്കുവേണ്ടി ശക്തമായി രംഗത്തുണ്ട്.
പിബിയില്‍ പ്രായപരിധിയിളവ് നല്‍കേണ്ടതില്ലെന്നാണ് ആദ്യവട്ട ചര്‍ച്ചയിലെ പൊതുധാരണ. ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 17 അംഗങ്ങളാണ് പിബിയില്‍. പ്രായപരിധി കഴിഞ്ഞവര്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏഴുപേരാണ്. പിണറായിക്ക് ഇളവേകുന്നതില്‍ ചര്‍ച്ചതുടരുന്നു. പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, ജി. രാമകൃഷ്ണന്‍, സൂര്യകാന്ത് മിശ്ര എന്നിവര്‍ വിരമിക്കും.
സീതാറാം യെച്ചൂരിയുടെ അഭാവത്തില്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി അറിയപ്പെടുന്ന വൃന്ദയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കേരളത്തിലേതടക്കം ഒരുവിഭാഗം നേതാക്കള്‍ക്കു താത്പര്യമുണ്ട്. അതേസമയം പുതിയ നേതാക്കള്‍ക്ക് അവസരമൊരുക്കാന്‍ പിബിയില്‍ പ്രായപരിധി നടപ്പാക്കണമെന്ന് നേരത്തേ ശക്തമായി വാദിച്ചിട്ടുള്ളതിനാല്‍ താന്‍ വിരമിക്കുകയാണെന്ന് വൃന്ദ നിലപാടെടുത്തതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്