വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു

APRIL 3, 2025, 5:33 AM

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. ബില്ലിന്മേൽ രാജ്യസഭയിൽ ചർച്ച പുരോഗമിക്കുകയാണ്. ഏപ്രിൽ മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് രാജ്യസഭയിലും ബിൽ അവതരിപ്പിച്ചത്. 

വഖഫ് നിയമ ഭേദഗതി ബിൽ 'ഉമീദ്' ബിൽ എന്ന പേരിൽ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആന്റ് ഡെവലപ്മെന്റ് ബിൽ എന്നുള്ളതിന്റെ ചുരുക്ക രൂപമാണ് ഉമീദ്. പ്രതീക്ഷ എന്നാണ് വാക്കിന്റെ നേരിട്ടുള്ള അർത്ഥം. 

 രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ല്. ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കിരൺ റിജിജു രാജ്യസഭയിൽ ബില്ലവതരണത്തിനിടെ പറഞ്ഞു.

vachakam
vachakam
vachakam

4.9 ലക്ഷം ഏക്കർ വഖഫ് ഭൂമി രാജ്യത്ത് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണ്. നേരായ വഖഫിന്റെ ഉപയോഗം ശരിയായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുക. എല്ലാ നിർദേശങ്ങളും സ്വീകരിച്ച് മാറ്റങ്ങൾ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കോൺഗ്രസിന് കഴിയാത്തത് നടപ്പിലാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഈ ബില്ല് കൊണ്ടുവന്നത്. മുസ്ലിം വിശ്വാസത്തിൽ കൈകടത്തുകയല്ല ചെയ്യുന്നത്. യുപിഎ സർക്കാർ ഡൽഹിയിലെ 123 സർക്കാർ സ്വത്ത് വഖഫിന് നൽകി. പുതിയ ബിൽ ഒരു അധികരവും തട്ടിയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 അതേസമയം ഇന്ന് രാജ്യസഭയിലും മുനമ്പം വിഷയം കിരൺ റിജിജു ഉന്നയിച്ചു. പാവപ്പെട്ട 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിന് കെസിബിസിയടക്കം നിവേദനം നൽകിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എംപിമാർക്ക് മേലിലും ഇക്കാര്യത്തിൽ  സമ്മർദ്ദമുണ്ടെന്നും വിവേകപൂർവം ബില്ലിനെ പിന്തുണക്കണമെന്നാണ് പറയാനുള്ളതെന്നും റിജിജു ബിൽ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam