പട്ന: ഡെല്‍ഹിയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് പട്ന വിമാനത്താവളത്തിലേക്ക് പോകുന്നവഴി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.05 ന്റെ എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാനായിരുന്നു ആര്‍ജെഡി മേധാവി എത്തിയിരുന്നത്. അദ്ദേഹത്തെ പട്‌നയിലെ പരസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ലാലു പ്രസാദിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ജെഡി മേധാവിയെ ഇന്ന് വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ എയിംസിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്