പന്ത്രണ്ടാമത് ഡാളസ് ഓർത്തഡോക്‌സ് കൺവെൻഷൻ ഏപ്രിൽ നാല് മുതൽ മെക്കിനിയിൽ

APRIL 3, 2025, 2:05 AM

മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട ഡാലസിലെ വിവിധ ഇടവകകൾ ചേർന്ന് നടത്തിവരുന്ന കൺവെൻഷൻ ഈ വർഷം ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 6 :30 മുതൽ മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനി ഈ വർഷത്തെ യോഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഓർത്തഡോക്‌സ് സഭയുടെ നാഗപൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാളും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ജോസി ജേക്കബ് കൺവെൻഷൻ മുഖ്യപ്രഭാഷകനാണ്.

ഏപ്രിൽ 4, 5, 6 വെള്ളി,ശനി, ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് 6 :30ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും തുടർന്ന് മുഖ്യപ്രഭാഷകൻ വചനശുശ്രൂഷയും നിർവ്വഹിക്കും. ഡാലസിലെ  എല്ലാ ഓർത്തഡോക്‌സ് ദേവാലയങ്ങളും ചേർന്ന് സംയുക്തമായി നടത്തപ്പെടുന്ന ഈ കൺവെൻഷനു ആതിഥേയത്വം മെക്കിനി സെന്റ് പോൾസ് ഇടവകയാണ്. ഈ കൺവെൻഷനിൽ വന്നുചേർന്നു  അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് - വികാരി: വെരി റവ. രാജു ഡാനിയൽ കോറെപ്പിസ്‌കോപ്പ 214 -476 -6584,
അസിസ്റ്റന്റ് വികാരി: ഫാദർ ജോൺ മാത്യു 214 -985 -7014, കോ -ഓർഡിനേറ്റർ: അരുൺ ചാണ്ടപ്പിള്ള 469 - 885 -1865, സെക്രട്ടറി: വർഗീസ് തോമസ് 409 -951 -3161, ട്രസ്റ്റി : നൈനാൻ എബ്രഹാം 972 -693- 5373.

പി.പി. ചെറിയാൻ  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam