വാഷിംഗ്ടണ്‍: കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) നേതൃസ്ഥാനം ടെക് ശതകോടിശ്വരനായ ഇലോണ്‍ മസ്‌ക് ഒഴിയുമെന്ന റിപ്പോര്‍ട്ട് മസ്‌കും വൈറ്റ് ഹൗസും തള്ളി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രത്യേക ഉപദേഷ്ടാവ് എല്ലാ സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും ഒഴിയുമെന്ന് തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചതായാണ് പൊളിറ്റിക്കോ അടക്കം ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
'ഈ 'സ്‌കൂപ്പ്' ഒരു മാലിന്യമാണ്. ഡോജിലെ തന്റെ അവിശ്വസനീയമായ ജോലി പൂര്‍ത്തിയാകുമ്പോള്‍ ഇലോണ്‍ ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയിലുള്ള പൊതുസേവനത്തില്‍ നിന്ന് വിരമിക്കുമെന്ന് മസ്‌കും പ്രസിഡന്റ് ട്രംപും പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട,്' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ട്വീറ്റ് ചെയ്തു.
അവകാശവാദങ്ങളോട് മസ്‌കും പ്രതികരിച്ചു. എല്ലാ റിപ്പോര്‍ട്ടുകളും 'വ്യാജ വാര്‍ത്തകള്‍' ആണെന്ന് അദ്ദേഹം പറഞ്ഞു.
മസ്‌ക് തന്റെ സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് ഉടന്‍ തന്നെ സ്ഥാനമൊഴിയുമെന്ന് ട്രംപ് തന്റെ കാബിനറ്റ് അംഗങ്ങളോടും അടുത്ത ബന്ധമുള്ളവരോടും പറഞ്ഞതായി പൊളിറ്റിക്കോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത വന്നതോടെ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്ലയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ അവ 2% ഇടിവ് രേഖപ്പെടുത്തി.
'മസ്‌ക് വിസ്മയകരമായിരുന്നു, പക്ഷേ അദ്ദേഹത്തിന് ഒരു വലിയ കമ്പനി നടത്താനുണ്ടെന്ന് ഞാന്‍ കരുതുന്നു... ചില സമയങ്ങളില്‍, അദ്ദേഹം തിരിച്ചുപോകാന്‍ പോകുന്നു. അദ്ദേഹം ആഗ്രഹിക്കുന്നു,' ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,
'എനിക്ക് അദ്ദേഹത്തെ നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ അദ്ദേഹത്തെ നിലനിര്‍ത്തും,'' എന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്