തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആരോപണവിധേയനായ സുകാന്തിനെതിരെ മരിച്ച പെൺകുട്ടിയുടെ പിതാവ് രംഗത്ത്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് വ്യക്തമാക്കുന്നത്.
സുകാന്തിന് അച്ഛനും അമ്മയും ഉണ്ടെന്നറിയാം എന്നല്ലാതെ അവര്‍ എവിടെയാണെന്നോ എങ്ങനെയാണെന്നോ തങ്ങള്‍ക്കറിയില്ലെന്നും പിതാവ് വ്യക്തമാക്കുന്നു. തങ്ങള്‍ സുകാന്തിന്റെ വീട്ടിലേക്കോ അവര്‍ ഇങ്ങോട്ടോ വന്നിട്ടില്ല. സുകാന്തിന്റെ വീട്ടുകാരുമായി തങ്ങള്‍ക്ക് കോണ്‍ടാക്റ്റ് ഉണ്ടായിരുന്നില്ല. അവരുടെ ഫോണ്‍ നമ്പര്‍ പോലും തങ്ങളുടെ പക്കല്‍ ഇല്ല. സുകാന്ത് രക്ഷപ്പെടാന്‍ എന്തു വേണമെങ്കിലും ചെയ്യും. അതിനെ എതിര്‍ക്കാന്‍ തങ്ങളും നിയമപരമായ കാര്യങ്ങള്‍ ചെയ്യും എന്നും പെൺകുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്