മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ് നടന്നത്.
റെയ്ഡിൽ നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻ ഐ എ റെയ്ഡ്. പഴയടത്ത് ഷംനാദിൻ്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാൾ ഇവിടെ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി എൻഐഎയാണ് റെയ്ഡ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്