'ലഹരി; മിഠായിയും ചോക്ലേറ്റും അല്ല': പ്രകാശനം ചെയ്തു

APRIL 4, 2025, 7:43 AM

ലഹരിനിർമ്മാർജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യും: ഗവർണർ

തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നത് അഭിമാനകരമാണെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. മയക്കുമരുന്ന് അടുത്ത തലമുറയെ കൂടി നശിപ്പിക്കും, ഇപ്പോൾ ജാഗ്രതയാണ് വേണ്ടത്. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയർക്റ്റ് ടാക്‌സസ് & നാർക്കോട്ടിക്‌സ്‌ന്റെ മുൻ ഡയറക്ടർ ജനറൽ ഡോ. ശ്രീകുമാർ മേനോൻ രചിച്ച 'ഡ്രഗ്‌സ് ആർ നോട്ട്കാൻഡീസ് ആൻഡ് ചോക്ലേറ്റ്‌സ്' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.

യുവാക്കൾ ലഹരിക്ക് അടിമപ്പെടുന്ന പ്രവണത വർധിച്ച സാഹചര്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരുടേയും പിന്തുണ വേണം. ഗവർണർ എന്ന നിലയിൽ ലഹരിനിർമ്മാർജന ബോധവത്കരണത്തിനും പ്രവർത്തനങ്ങൾക്കും സാധ്യമായതെല്ലാം ചെയ്യും, അർലേക്കർ പറഞ്ഞു.

vachakam
vachakam
vachakam

108 മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണ് പുസ്തകം. നിർമിതബുദ്ധിയിൽ തയ്യാറാക്കിയ ചിത്രങ്ങൾക്കൊപ്പമാണ് ഓരോ സന്ദേശവും രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങളുടെ ശേഖരമാണിത്. മയക്കുമരുന്ന് വിരുദ്ധ സെമിനാറുകൾ, പരിപാടികൾ, വർക്‌ഷോപ്പുകൾ, സമ്മേളനങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കാവുന്ന മികച്ച സന്ദേശങ്ങളാണ് ഓരോന്നും. പ്രകാശന ചടങ്ങിൽ മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ, വിദ്യാഭ്യാസ വിദഗ്ധൻ ടി. പി. സേതുമാധവൻ, കമാൻഡർ വിനോദ് ശങ്കർ, കസ്റ്റംസ് സൂപ്രണ്ട് സീതാരാമൻ, കസ്റ്റംസ് സൂപ്രണ്ട്, അഡ്വ. ഹരി കൃഷ്ണൻ, റാണി മോഹൻദാസ്, എസ്. ബാബു, രമണി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

പുസ്തകത്തിന്റെ മലയാളം, അറബി പതിപ്പുകൾ ഉടൻ പുറത്തിറക്കുമെന്ന് ഡോ. ശ്രീകുമാർ മേനോൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam