കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളളവർക്ക് ഉടൻ സമൻസ് അയക്കുമെന്ന് റിപ്പോർട്ട്. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയ്ക്ക് കൈമാറി.
അതേസമയം കുറ്റപത്രത്തിനൊപ്പം കരിമണൽ കമ്പനിയായ ശശിധരൻ കർത്തയുടെ വിവാദ ഡയറിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി, സിഎം ആർഎൽ കമ്പനിയുടമ ശശിധരൻ കർത്തയടക്കമുളളവർക്കെതിരയാണ് എസ്എഫ്ഐഒ ഇന്നലെ കുറ്റപത്രം നൽകിയത്.
പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ലഭിച്ച റിപ്പോർട്ട് ഇന്ന് വൈകുന്നേരമാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി 7ന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്