വാഷിംഗ്ടണ്‍: ഇസ്രായേലുമായുള്ള ആയുധ വ്യാപാരവുമായി ട്രംപ് ഭരണകൂടം മുന്നോട്ട് തന്നെ. 20,000 ത്തിലധികം യുഎസ് നിര്‍മിത അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രായേലിന് വില്‍ക്കാനുള്ള കരാറാണിത്. ട്രംപ് സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് നീങ്ങുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തോക്ക് വില്‍പനയ്ക്കായുള്ള 24 മില്യണ്‍ ഡോളറിന്റെ (ഏകദേശം 205,27,57,200 രൂപ) ഇടപാടിനെക്കുറിച്ചുള്ള അറിയിപ്പ് മാര്‍ച്ച് ആറാം തീയതി സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്, യുഎസ് കോണ്‍ഗ്രസിന് അയച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തോക്കുകളുടെ അന്തിമ ഉപയോക്താവ് ഇസ്രായേലി നാഷണല്‍ പൊലീസ് ആയിരിക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
യുഎസും ഇസ്രായേലും തമ്മിലുള്ള വമ്പന്‍ ആയുധ കരാറുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ഇടപാടാണ് ഈ തോക്ക് വില്‍പനയുടേതെങ്കിലും അതിന്റെ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ബൈഡന്‍ ഭരണകൂടം മുന്നോട്ടുപോകാതിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്