ഷിക്കാഗോ: 2025 ഏപ്രിൽ 5 ശനിയാഴ്ച ബെൽവുഡിലുള്ള സിറോ മലബാർ ചർച്ചിന്റെ വിവിധ ഹാളുകളിൽ വെച്ച് നടക്കുന്ന കലാമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം ബുധനാഴ്ച സിറോ മലബാർ ചർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന അംഗം തോമസ് വിൻസെന്റിന് ആദ്യ പ്രതി നൽകിക്കൊണ്ട് പബ്ലിസിറ്റി കൺവീനർ ബിജു മുണ്ടക്കൽ പ്രകാശനം ചെയ്തു.
ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, പ്രോഗ്രാം കൺവീനർ സാറ അനിൽ, കോർഡിനേറ്റർ വർഗീസ് തോമസ്, കോ-ഓർഡിനേറ്റർ ഷൈനി ഹരിദാസ്, ബോർഡ് മെമ്പർ ജോസ് മണക്കാട്ട്, റോസിലി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കലാമേള ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 7.30ന് ആരംഭിക്കും. പ്രസിഡന്റ് ജെസ്സി റിൻസി കലാമേള ഉദ്ഘാടനം ചെയ്യും.
മത്സരാർത്ഥികളുൾപ്പെടെ എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്