വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫ് പ്രഖ്യാപനത്തിന്റെ ആഘാതത്തില്‍ വ്യാഴാഴ്ചയും യുഎസ് വിപണികളില്‍ കനത്ത ഇടിവ്. ഡൗ ജോണ്‍സ് 1626 പോയന്റാണ് ഇടിഞ്ഞത്. 3.85 ശതമാനത്തിന്റെ ഇടിവാണിത്.
എസ് & പി 500 276 പോയന്റ് ഇടിഞ്ഞു. 4.87 ശതമാനം നഷ്ടമാണ് വിപണിയിലുണ്ടായിരിക്കുന്നത്. നാസ്ഡാക്ക് കമ്പോസിറ്റ് 1070 പോയന്റാണ് താഴേക്ക് ഇരുന്നത്. ശതമാനക്കണക്കില്‍ 5.79 ശതമാനത്തിന്റെ കനത്ത ഇടിവ്.
ടെക്‌സ്‌റ്റൈല്‍ ഉള്‍പ്പെടെയുള്ള ഓഹരികള്‍ കടുത്ത പ്രതിസന്ധിയിലായി. ചൈന, മലേഷ്യ, ടെക്‌സ്‌റ്റൈല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്ള മറ്റ് രാജ്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നൈക്കി, മാസീസ്, ഗ്യാപ് എന്നിവയെല്ലാം ഇരട്ട അക്ക ഇടിവ് നേരിട്ടു.
ഉല്‍പ്പന്നങ്ങള്‍ക്കായി ചൈനീസ് നിര്‍മ്മാതാക്കളെ വളരെയധികം ആശ്രയിക്കുന്ന ആപ്പിളിന്റെ മൂല്യത്തിലും 8.2 ശതമാനം ഇടിവുണ്ടായി. ആമസോണ്‍ ഓഹരികള്‍ 6.9 ശതമാനം ഇടിഞ്ഞു. എന്‍വിഡിയ 4.9 ശതമാനം ഇടിഞ്ഞു.
താരിഫുകളുടെ കുത്തൊഴുക്ക് അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം മറ്റ് രാജ്യങ്ങള്‍ എതിര്‍ താരിഫുകള്‍ അവലംബിച്ചാല്‍ വളര്‍ച്ചയെയും തൊഴിലവസരത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ക്രൂഡ് ഓയില്‍ മുതല്‍ ബിഗ് ടെക് ഓഹരികള്‍, യുഎസ് റിയല്‍ എസ്റ്റേറ്റില്‍ മാത്രം നിക്ഷേപിക്കുന്ന ചെറുകിട കമ്പനികള്‍ വരെ എല്ലാത്തിനും വില ഇടിഞ്ഞു. സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വര്‍ണത്തിന്റെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്.
യൂറോ, കനേഡിയന്‍ ഡോളര്‍ എന്നിവയുള്‍പ്പെടെ മറ്റ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യവും ഇടിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്