കോൺകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മെസ്സിയുടെ ഇന്റർ മയാമി LAFC യോട് 1-0ന് തോറ്റു.
ഇന്റർ മയാമിയുടെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ഹാവിയർ മഷെറാനോയുടെ കീഴിൽ മയാമിയുടെ 14 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് അവസാനമായത്.
57-ാം മിനിറ്റിൽ ഓർഡാസാണ് വിജയ ഗോൾ നേടിയത്. അടുത്ത ആഴ്ച ചേസ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ തിരികെ വരാനാകുമെന്നാണ് മയാമിയുടെ പ്രതീക്ഷ. ലയണൽ മെസ്സി 90 മിനിറ്റും മുഴുവൻ കളിച്ചെങ്കിലും തന്റെ ടീമിനെ ഇന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്