റയൽ മാഡ്രിഡ് കോപാ ഡെൽ റേ ഫൈനലിൽ പ്രവേശിച്ചു. കോപാ ഡെൽ റേ സെമിഫൈനൽ രണ്ടാം പാദത്തിൽ, ആദ്യ മത്സരത്തിൽ 1-0 തോറ്റ റയൽ സൊസിഡാഡ് ആന്ദർ ബാരനെറ്റ്സിയയുടെ ഗോളിലൂടെ ആണ് ലീഡ് നേടിയത്. എന്നാൽ റയൽ മാഡ്രിഡിന് വേണ്ടി എന്ദ്രിക്കിന്റെ മനോഹരമായ ചിപ്പ് ഗോൾ സമനില നേടാൻ സഹായകമായി.
ഡേവിഡ് ആലബയുടെ സെൽഫ് ഗോളും മൈക്കേൽ ഓയാർസബാലിന്റെ ഡിഫ്ലക്റ്റഡ് ഷോട്ടും റയൽ സൊസിഡാഡിന് 3-1 ലീഡ് നേടാൻ സഹായകമായി. എന്നാൽ ജൂഡ് ബെല്ലിംഗ്ഹാം, ഓറേലിയൻ ചുവാമേനി ഗോളുകളിലൂടെ റയൽ മാഡ്രിഡ് തിരിച്ചുവരവ് നടത്തി.
എന്നാൽ അവസാന നിമിഷങ്ങളിൽ ഓയാർസബാൽ തൻ്റെ രണ്ടാം ഗോൾ നേടി മത്സരം അധികസമയത്തിലേക്ക് എത്തിച്ചു. പക്ഷേ പെനാൽറ്റികളിലേക്ക് കളി നീട്ടാൻ റയൽ സൊസിഡാഡിന് സാധിച്ചില്ല. അവസാന നിമിഷങ്ങളിൽ റുഡിഗറിന്റെ ഹെഡർ റയൽ മാഡ്രിഡിനെ ഫൈനലിലേക്ക് എത്തിച്ചു. 115-ആം മിനിറ്റിൽ റുഡിഗറിന്റെ ഹെഡർ ഗോളിലൂടെ റയൽ മാഡ്രിഡ് വിജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്