ഗോഹട്ടി: രാജസ്ഥാന്റെ സീസണിലെ ആദ്യ ജയത്തിന് പിന്നാലെ നായകൻ റിയാൻ പരാഗിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപ പിഴ ശിക്ഷ. നിശ്ചിത സമയത്ത് രാജസ്ഥാൻ ഓവറുകൾ എറിഞ്ഞ് തീർക്കാതിരുന്നതിനാലാണ് പരാഗിന് പിഴ ശിക്ഷ ലഭിച്ചത്. നേരത്തേ മുംബയ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്കും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ശിക്ഷ ലഭിച്ചിരുന്നു.
അതേസമയം മത്സര ശേഷം ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത ശേഷം പരാഗ് ഫോൺ എറിഞ്ഞ് കൊടുത്ത സംഭവം വിവാദമായി. ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളായ ഏഴ് പേർക്കൊപ്പം സെൽഫിയെടുത്ത ശേഷം പരാഗ് ഫോൺ ലാഘവത്തോടെ ഉടമസ്ഥന് എറിഞ്ഞ് കൊടുക്കുകയായിരുന്നു. നിലത്ത് വീഴാതെ കഷ്ടിച്ചാണ് ഗ്രൗണ്ട് സ്റ്റാഫിലൊരാൾ ഫോൺ കൈപ്പിടിയിൽ ഒതുക്കിയത്.
ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ രാജസ്ഥാൻ ഞായറാഴ്ച ഗോഹട്ടിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 6 റൺസിന് കീഴടക്കിയാണ് ഐ.പി.എൽ 18-ാം സീസണിലെ ആദ്യ ജയം നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്